വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. റോഡിലെ പ്രതിഷേധങ്ങള്‍ വിമാനത്തിലാകുമ്പോള് നിയമനടപടികളും വ്യത്യസ്തമാകും. തിങ്കളാഴ്ച്ച വൈകുന്നേരം കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായത്. ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് നിയമപ്രകാരം (1937) പാര്‍ട്ട്-3, ചട്ടം 23 പ്രകാരം വിമാനത്തില്‍ ഒരാള്‍ മറ്റാരെയും ഭീഷണിപ്പെടുത്തുകയോ, ഭയപ്പെടുത്തുകയോ ശാരീരികമായി ഉപദ്രവിക്കാനോ പാടില്ല. […]