കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരന് എന്ന് പറഞ്ഞ പിണറായി വിജയന് ചില സംഭവങ്ങളും സൂചിപ്പിച്ചു. ഇതിന് മറുപടിയുമായിട്ടാണ് കെ സുധാകരന് രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി. മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന […]