സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിനെ പിണറായി സർക്കാർ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ എൽഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിലാണ് വിമർശനം ഉയർന്നത്. ഇതുവരെയുള്ള ഒരു എൽഡിഎഫ് സർക്കാറിന്റെ കാലത്തും കാണാത്ത ഈ പ്രവണതക്ക് തിരുത്തൽ വേണമെന്നായിരുന്നു പ്രതിനിധികളുടെ പ്രധാന ആവശ്യം. കെ.കെ രമക്കെതിരായ പരാമർശത്തിൽ എം.എം മണിയെ വിമർശിച്ച സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം […]












