ബിരിയാണിച്ചെമ്പില്‍ ക്ലിഫ് ഹൗസിലേക്ക് സ്വര്‍ണ്ണം എത്തിച്ചെന്ന ആരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം കേട്ടപ്പോളാണ് താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയം കത്തിച്ചാല്‍ വിജയനെയോ സര്‍ക്കാരിനെയോ തകര്‍ക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതമെന്നും അതിലെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. […]