നഗ്ന ഫോട്ടോഷൂട്ട് വിവാദം: ആഗസ്ത് 22 ന് രൺവീർ സിങിനെ മുംബൈ പോലീസ് ചോദ്യം ചെയ്യും
ബോളിവുഡ് താരം രണ്‍വീര്‍ സിങിനെ നഗ്നഫോട്ടോഷൂട്ട് വിവാദത്തില്‍ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ്. ആഗസ്റ്റ് 22ന് ചേംബര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. താരത്തിന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ നഗ്ന ചിത്രങ്ങള്‍ ജൂലൈ 21ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ പരാതിയിലാണ് ചേംബര്‍ പൊലീസ് രണ്‍വീര്‍ സിങിനെതിരെ കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 (അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുന്നത്, കൈകാര്യം ചെയ്യുന്നത്), 293 ( അശ്ലീല വസ്തുക്കള്‍ വില്ക്കല്), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യങ്ങള്‍ അല്ലെങ്കില്‍ പ്രവൃത്തി), സെക്ഷന്‍ 67 കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്‍വീര്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയത് പേപ്പര്‍ മാഗസിനുവേണ്ടിയായിരുന്നു. വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത് ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ്. 70കളിലെ പോപ്പ് ഐക്കൺ ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ വിഖ്യാതമായ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഫോട്ടോഷൂട്ട്.
ആലിയ ഭട്ടിനൊപ്പം കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയും ആണ് രൺവീർ സിങിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. പൂജ ഹെഗ്ഡെ, ജാക്വലിൻ ഫെർണാണ്ടസ്, വരുൺ ശർമ്മ എന്നിവർക്കൊപ്പം അഭിനയിക്കുന്ന രോഹിത് ഷെട്ടിയുടെ സർക്കസാണ് അടുത്ത ചിത്രം.
Content Highlights – Nude photoshoot controversy, actor ranveer singh called for questioning