സർവകലാശാലകളിൽ എസ്എഫ്ഐ വിജയം
ബിജെപി നേതാവ് ദീന്ദയാല് ഉപാധ്യായയുടെ പേരില് രാജസ്ഥാനില് സ്ഥാപിച്ച ദീന്ദയാല് ഉപാധ്യായ ശെഖാവട്ടി സര്വ്വകലാശാലയില് എസ്എഫ്ഐ ഭരണം. ദീന്ദയാല് ഉപാധ്യായ ശെഖാവട്ടി യൂണിവേഴ്സിറ്റിയില് മുഴുവന് സീറ്റുകളും വിജയിച്ചതിന് പുറമെ സികാറിലെ എസ്കെ ആര്ട്സ് കോളേജ്, എസ്കെ സയന്സ് കോളേജ്, റാംഘട്ട് കോളേജ്, ഗേള്സ് കോളേജ്, ഫത്തേപൂര് കോളേജ് എന്നിവിടങ്ങളിലും മുഴുവന് സീറ്റുകളില് എസ്എഫ്ഐ വിജയിച്ചു.
ഗംഗാനഗര് ജില്ലയിലെ ബല്ലുറാം ഗോധാരാ വനിതാ കോളേജ് ചരിത്രത്തിലാദ്യമായി എസ്എഫ്ഐ വിജയിച്ചു. ഭഗത് സിംഗ് കോളേജ്, ഗംഗാനഗറിലെ ഗുരുഗ്രാം കോളേജ്, മഹാരാജാ ഗംഗാ സിങ്ങ് കോളേജ്, അനൂപ്ഘട്ട് സര്ക്കാര് കോളേജ്, ഗര്സാന എസ്കെഎം കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ ഫുള് പാനല് നേടി. കരണ്പൂര് സര്ക്കാര് കോളേജിലെ പ്രസിഡന്റ് സ്ഥാനാര്ഥി പരാജയപ്പെട്ടത് ഒരു വോട്ടിനാണെന്ന് എസ്എഫ്ഐ അറിയിച്ചു.
Content highlights – SFI, universities, india