കെ കെ യുടെ മുഖത്തും തലയിലും പരിക്കുകൾ, അസ്വാഭാവിക മരണത്തിന് കേസെടുത്തു
ഇന്നലെ മരിച്ച ബോളിവുഡ് ഗായകൻ കെ കെയുടെ മരണത്തിൽ അസ്വാഭാവികയുണ്ടെന്ന് കൊൽക്കത്ത ന്യൂ മാർക്കറ്റ് പൊലീസ് . നഗരത്തിൽ ഒരു സംഗീത പരിപാടിക്കിടെ മടങ്ങിയെത്തിയ കൃഷ്ണകുമാർ കുന്നത്ത് ഗ്രാൻഡ് ഹോട്ടലിൽ വെച്ച് കുഴഞ്ഞ് വീണതാണെന്നും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചു എന്നുമാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ കെ കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകൾ ഉണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൃതദേഹത്തിൽ മുഖത്തും കൈയുടെ മുകൾ ഭാഗത്തും തലയിലും മുറിവേറ്റ പാടുകൾ കണ്ടതാണ് മരണ കാരണം സംബന്ധിച്ച ദുരൂഹതക്ക് കാരണം. വീഴ്ചയിൽ ഉണ്ടായ പരിക്കുകളാണോ എന്നാണ് പരിശോധിക്കുന്നത്.
മരണകാരണത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി മൃതദേഹം എസ് എസ് കെ എം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കൊൽക്കത്തയിൽ പരിപാടിയുടെ സംഘാടകരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കൊൽക്കത്തയിൽ പരിപാടിക്കെത്തിയ കൃഷ്ണകുമാർ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ് പൊലീസ്
തൃശൂർ തിരുവമ്പാടി സ്വദേശികളായ സി എസ് മേനോന്റെയും കനകവല്ലിയുടെയും മകനാണ് കെ കെ. ജ്യോതിയാണ് ഭാര്യ.