കേരളത്തില് ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില് യെല്ലോ അലര്ട്ട്
Posted On September 9, 2024
0
384 Views
അതിതീവ്രന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് 9 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് ജാഗ്രതാനിര്ദേശം നല്കിയത്.
ചൊവ്വാഴ്ച ഏഴു ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













