വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്; രാജസ്ഥാനില് 60 മണിക്കൂറിനിടെ 12 പേര് മരിച്ചു
Posted On May 26, 2024
0
201 Views

കൊടുംചൂടില് വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്. രാജസ്ഥാനില് സൂര്യാഘാതത്തെതുടര്ന്ന് 60 മണിക്കൂറിനിടെ 12 പേര് മരിച്ചു. ഉഷ്ണതരംഗത്തെ തുടർന്ന് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില് ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദില്ലി, രാജസ്ഥാന് , പഞ്ചാബ് ഹരിയാന,, മധ്യപ്രദേശ്, യുപി അടക്കമുള്ള സംസ്ഥാനങ്ങള് ചുട്ടുപൊള്ളുകയാണ്. ശരാശരി താപനില 45 ഡിഗ്രിയോടടുത്ത്. രാജസ്ഥാനില് സ്ഥിതി അതീവഗുരുതരം. 51 ഡിഗ്രി വരെ താപനില ഉയരാന് സാധ്യതയുള്ളതിനാല് സംസ്ഥാനത്ത് അതീവ ജാഗ്രത നിര്ദേശം നല്കി.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025