സംസ്ഥാനത്ത് വേനല് ചൂട് കൂടുതല് കടുക്കും; 11 ജില്ലകളില് യെല്ലോ അലേര്ട്ട്
Posted On April 3, 2024
0
474 Views
വേനല് ചൂട് കൂടുതല് കടുത്ത സാഹചര്യത്തില് ഏപ്രില് 6 വരെ വിവിധ ജില്ലകളില് 2 മുതല് 3 ഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ചൂട് കൂടുന്ന 11 ജില്ലകളില് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പാലക്കാട് ജില്ലകളില് 39 ഡിഗ്രി വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, ജില്ലകളില് 37 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില് 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













