തൊണ്ണൂറ്റൊന്നാം വയസ്സില്‍ നാലാം വിവാഹ ബന്ധവും അവസാനിപ്പിക്കാന്‍ മര്‍ഡോക്
റുപർട്ട് മര്‍ഡോക്കും നടി ജെറി ഹാളും വേര്‍പിരിയുന്നു. 91 വയസുകാരനായ മര്‍ഡോക്കും 65 വയസുകാരിയായ ജെറിയും വിവാഹിതരായത്. മാധ്യമ മുതലാളിയായ മര്‍ഡോക്കിന്റെ നാലാമത്തെ വിവാഹമായിരുന്നു ഇത്. ഫോക്സ് ന്യൂസ്, വാള് സ്ട്രീറ്റ് ജേണല്‍, സണ്‍ നെറ്റ് വര്‍ക്ക്, ദ ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് റുപർട്ട് മർഡോക്.
വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്ത ബന്ധുക്കളും സുഹൃത്തുക്കളും അമ്പരപ്പോടെയാണ് സ്വീകരിച്ചത്. ലോകത്തെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യന് താനാണെന്നാണ് മര്‍ഡോക് ജെറിയുമായുള്ള തന്റെ വിവാഹത്തിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തത്. കൂടാതെ മര്‍ഡോക്ക് തന്റെ 90-ആം പിറന്നാള്‍ ആഘോഷിച്ചതും ജെറിയോടൊപ്പമായിരുന്നു.
ഓസ്ട്രേലിയയില്‍ ജനിച്ച, യുഎസ് പൗരനായ മര്‍ഡോക്കിന് ആദ്യ മൂന്നു ഭാര്യമാരിലായി ആറു മക്കളാണുള്ളത്. പെട്രിഷ്യ ബുക്കര്‍, അന്ന മാന്‍, വെന്‍ഡി ഡെങ്ങ് എന്നിവരായിരുന്നു ആദ്യ ഭാര്യമാര്‍. ഇതില്‍ 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014-ലാണ് മർഡോക് വെന്‍ഡി ഡെങ്ങുമായി വേര്‍പിരിഞ്ഞത്. 2018-ല്‍ മൂത്ത മകന് ലച്ലനെ മര്‍ഡോക് തന്റെ പിന്‍ഗാമിയായി നിയമിച്ചു.
റോക്ക് താരം മൈക്ക് ജാഗറുടെ കാമുകിയായിരുന്നു ജെറി ഹാള്‍ അവരുടെ 20 വര്‍ഷം നീണ്ട ബന്ധം വേർപിരിഞ്ഞത് 1999-ലാണ്. ഇവര്‍ക്ക് നാല് മക്കളുണ്ട്. പിന്നീടാണ് മര്‍ഡോക്കുമായി പ്രണയത്തിലായത്.