കോഴിക്കോട്ടെ മലയോര മേഖലയിൽ ജൂൺ 13 ന് ഹർത്താൽ
ജൂൺ 13 ന് കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ LDF ഹർത്താൽ.
സുപ്രീം കോടതിയുടെ ബഫർ സോൺ ഉത്തരവ് ജില്ലയിലെ മലയോര മേഖലകളിൽ ആശങ്ക ഉയർത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ LDF ഹർത്താൽ നടത്തുന്നത്.
വാണിമേൽ, നരിപ്പറ്റ, കാവിലുംപാറ, ചെങ്ങാരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പേരാമ്പ്ര, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുക്കളെ പൂർണമായും, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുക്കളെ ഹർത്താൽ ഭാഗികമായി ബാധിക്കും.
Content highlights : Kozhikkode hartal on Buffer zone