18 മാസത്തിനകം 10 ലക്ഷം ആളുകള്‍ക്ക് തൊഴിലവസരം; വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി പ്രധാനമന്ത്രി
രാജ്യത്ത് അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത് ദൗത്യമായി കണ്ട് നിയമനങ്ങള്‍ നടത്തണം. ബിജെപി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം.
18 മാസത്തിനകം 10 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പ് മേധാവികളെ കണ്ട് ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ വലിയ പ്രശ്നമാണെന്ന വിമര്‍ശനം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇടപെടല്‍ ഉണ്ടായത്.
വിവിധ സര്‍ക്കാര്‍ മേഖലകളില്‍ 60 ലക്ഷം ജോലി ഒഴിവുകള്‍ നികത്താതെ കിടക്കുന്നെന്ന ഗുരുതര ആരോപണവുമായി ബിജെപി എം പി വരുണ്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.
Content Highlights – Central government, plans to create 10 lakh jobs in the country, Narendra Modi