സ്വപ്ന ക്ലിഫ് ഹൗസിൽ വന്ന കാര്യം മുഖ്യമന്ത്രി തന്നെ നേരത്തെ സമ്മതിച്ചതാണെന്ന് വീഡിയോ സഹിതം വിശദീകരിച്ച് പ്രസ് സെക്രട്ടറി
ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് രംഗത്ത്. ക്ലിഫ് ഹൗസിൽ എത്തി സ്വപ്ന കണ്ടിരുന്നുവെന്ന കാര്യം മുഖ്യമന്ത്രി തന്നെ നേരത്തെ സമ്മതിച്ചതാണ്. 2020 ഒക്ടോബർ 13 ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ സഹിതം പോസ്റ്റ് ചെയ്താണ് പി എം മനോജിന്റെ പ്രതികരണം.
സ്വപ്ന ജയിലിലായിരുന്ന സമയത്ത് ആ വിവാദ വനിതയെ കുറിച്ച് അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും പലതവണ താൻ ക്ലിഫ് ഹൗസിൽ പോയിരുന്നുവെന്നും സ്വപ്ന പറഞ്ഞിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ഔദ്യോഗിക കാര്യത്തിന് വേണ്ടി സന്ദർശിച്ച കാര്യം മുഖ്യമന്ത്രി തന്നെ നേരത്തെ വിശദീകരിച്ചതാണെന്നും പ്രസ് സെക്രട്ടറി വിശദീകരിച്ചു.
പുതി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വപ്ന സുരേഷിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയെ വീണ്ടും ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രസ് സെക്രട്ടറിയുടെ പോസ്റ്റ്.
Content Highlights: Pinarayi Vijayan Press secretary about Swapna Suresh