അച്ഛന് ചെയ്തത് ഷോണിനോട് പറയാന്‍ കഴിയില്ല- പരാതിക്കാരി
പി.സി.ജോര്‍ജിനെതിരെ തുറന്നുപറച്ചിലുമായി പരാതിക്കാരി. പീഡനശ്രമം ഉണ്ടായശേഷവും പി.സി.ജോര്‍ജ് തന്നെ ഫോണില്വിളിചിരുന്നുവെന്ന് പരാതിക്കാരി. താൻ ഒരു സാധാരണക്കാരിയാണെന്നും കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മേയ് അഞ്ചിന് പരാതിക്കാരിയോട് ഈരാറ്റുപേട്ടയിലെ വീട്ടില്വരാന് പറഞ്ഞുവെന്നും അന്ന് സിറ്റൗട്ടില്‍ മാത്രമാണു നിന്നത് എന്നും പരാതിക്കാരി പറഞ്ഞു. ഷോണിന്റെ പിതാവിനെ താന്‍ നല്ലരീതിയിലാണ് കണ്ടിരുന്നതെന്ന് പറഞ്ഞ പരാതിക്കാരി അദ്ദേഹത്തിന്റെ അച്ഛന് തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് ഷോണിനോട് പറയാന്‍ കഴിയില്ലന്നും പറഞ്ഞു.
പരാതിക്കാരിയും സ്വപ്നയും വീട്ടില്‍ വരാറുണ്ടെന്ന് പി.സി. ജോര്‍ജിന്റെ ഭാര്യ ശരിവെക്കുന്നുണ്ടെന്നും ഇതെല്ലാം ഗൂഢാലോചനയുടെ തെളിവാണെന്നും പരാതിക്കാരി വ്യക്തമാക്കി. കൂടാതെ പി.സി. ജോര്‍ജ് ശനിയാഴ്ച പോലീസിനു മുന്നിലുണ്ടെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലന്നും കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും അവർ പറഞ്ഞു.
Content Highlight: complainant, PC George,