ഓണത്തിന് മലയാളിയുടെ യാത്ര ദുരിതമാകും; അനുവദിച്ചത് ആറ് ട്രെയിനുകളും പത്ത് സര്‍വീസുകളും മാത്രം
ഓണക്കാലത്തിന്റെ തിരക്ക് കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചത് ആറ് ട്രെയിനുകളും പത്ത് സര്‍വീസുകളും മാത്രം. ഓണസീസണില്‍ ആദ്യമായാണ് ഇത്രയും കുറച്ച് സര്‍വീസുകള്‍ റെയില്‍വേ അനുവദിക്കുന്നത്. പ്രധാന ട്രെയിനുകളിലൊന്നും ഇപ്പോഴേ ടിക്കറ്റ് ലഭ്യമല്ലാന്ന സ്ഥിതിയാണ്.
മലയാളികള്‍ കൂടുതലുള്ള മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിട്ടില്ല. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. പ്രധാന ട്രെയിനുകളായ കേരള എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയില്‍ ഉള്‍പ്പടെ ഓണം കഴിയുന്നത് വരെ ടിക്കറ്റ് ലഭ്യമല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
അതേസമയം, കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ച് അനുവദിച്ച അഞ്ച് ട്രെയിനുകള്‍ക്ക് പുറമെ വേളാങ്കണ്ണി പെരുന്നാളിന്റെ ഭാഗമായി എറണാകുളത്ത് നിന്നും സ്പെഷ്യല്‍ ട്രെയിനുകളും അനുവദിച്ചിട്ടുണ്ടെന്നാണ് റെയില്‍വേ അറിയിക്കുന്നത്.
Content Highlights – Onam, only six trains and ten services