ഇടുക്കിയില്‍ 40 അടി താഴ്ച്ചയിലേക്ക് ലോറി മറിഞ്ഞു; ഒരാള്‍ മരിച്ചു
ഇടുക്കി മുട്ടത്ത് നിയന്ത്രണം വിട്ട ലോറി നാല്‍പ്പത് അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ മറ്റൊരാളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.
റോഡില്‍ നിന്നും നാല്‍പ്പത് അടി താഴ്ച്ചയിലേക്കാണ് ലോറി വീണത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് റബ്ബര്‍പാലുമായി പോവുകായയിരുന്ന തമിഴ്നാട് രജിസ്ട്രേഷന് വണ്ടിയാണ് അപകടത്തില്‍പെട്ടത്. മരിച്ചത് ഡ്രൈവറാണെന്നാണ് സൂചന. ഇതുവരയെും ഇരുവരെയും തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. പരിക്കേറ്റ മറ്റേയാളുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുക്കാല്‍ മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ രണ്ടു പേരയും പുറത്തെടുത്തത്. അപകടത്തില്‍ ലോറിയുടെ ക്യാബിന് പൂര്‍ണമായി തകര്‍ന്നു.
Content Highlights – Lorry overturned 40 feet in Idukki, One died