ഹിമാചലില്‍ മിന്നല്‍ പ്രളയം; 14 പേര് മരിച്ചതായി സംശയം
ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പതിനാലു പേര് മരിച്ചതായി സംശയം. സമീപ ജില്ലകളിലും കനത്ത മഴയില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജില്ലയിലെ ഒട്ടേറെ റോഡുകള്‍ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയി. റെയില്‍വേ പാലം തകര്‍ന്ന് വീഴുകയും ഒട്ടേറെ വാഹനങ്ങള്‍ ഒഴുകി പോവുകയും ചെയ്തു. മണ്ഡി ബാഘി നുല്ലയില്‍ വീടു തകര്‍ന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അര കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി.
അതേസമയം, കുടുംബത്തിലെ അഞ്ചു പേരെ ഒഴുക്കില്‍പെട്ട് കാണാതായി. മറ്റൊരു കുടുംബത്തിലെ എട്ടു പേര് ഉരുള്‍പൊട്ടലില്‍ മരിച്ചതായി സംശയിക്കുന്നു. ഇവരുടെ വീട് പൂര്‍ണമാ.ി തകര്‍ന്നു. അതിശക്തമായ മഴ തുടരുന്നതിനാല്‍ ഗതാഗത സംവിധാനവും ആശയവിനിമയ സൗകര്യങ്ങളും താറുമാറായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Content Highlights – 14 People suspected to have died in heavy rain and landslides in Himachal Pradesh