തൃശൂരില്‍ നായയുമായി പോലീസ് സ്റ്റേഷനിലെത്തി പരാക്രമം; മധ്യവയസ്കന് അറസ്റ്റില്‍
തൃശൂരില്‍ നായയുമായി പോലീസ് സ്റ്റേഷനിലെത്തി പരാക്രമം നടത്തിയ മധ്യവയസ്കന് അറസ്റ്റില്‍. കൂനംമൂച്ചി സ്വദേശി വിന്‍സെന്റ് ആണ് പിടിയിലായത്. കണ്ടാണശേറി പോലീസ് സ്റ്റേഷനിലായിരുന്നു ഇയാളുടെ പരാക്രമം. പോലീസുകാരെ ആക്രമിക്കാനും വാഹനമിടിപ്പിക്കാനും ശ്രമിച്ച ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. കൊറിയര്‍ സര്‍വീസ് നടത്തുന്ന ഇയാള്‍ നേരത്തേ മുന്‍ ഡ്രൈവറുമായി തെറ്റിപ്പിരിഞ്ഞിരുന്നു. സന്തോഷിന്റെ ബന്ധുക്കള്‍ ഓട്ടോയില്‍ വരുമ്പോള്‍ വിന്‍സെന്റ് കാറിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. മദ്യപിച്ച് കാറില്‍ നായയുമായാണ് വിന്‍സെന്റ് സ്റ്റേഷനില്‍ എത്തിയത്.
പിന്നീട് നായയെ അഴിച്ചു വിടാന്‍ ശ്രമിക്കുകയും മണ്‍വെട്ടിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. പോലീസുകാരെ മണ്‍വെട്ടികൊണ്ട് ആക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഒരു പോലീസുകാരനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. സ്റ്റേഷന് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിന്‍സെന്റിനെ പിന്നീട് കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് കീഴ്പ്പെടുത്തിയത്.