17 തദ്ദേശവാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് ; വോട്ടെണ്ണല്‍ രാവിലെ 10ന്
സംസ്ഥാനത്ത് 17 തദ്ദേശ വാര്‍ഡിലേക്ക് വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 70.42 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാൻ അറിയിച്ചു. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉള്‍പ്പെടെ ആകെ 30,475 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഫലം കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TREND ല്‍ തല്‍സമയം ലഭ്യമാകും.
പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് – 9, എല്‍ഡിഎഫ് – 7, സ്വതന്ത്രൻ – 1 എന്നതാണ് നിലവിലെ കക്ഷിനില. ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍, നിലവിലെ കക്ഷി ക്രമത്തില്‍: കൊല്ലം തെന്മല പഞ്ചായത്തിലെ -ഒറ്റക്കല്‍ വാര്‍ഡ് (യുഡിഎഫ്), ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ (എല്‍ഡിഎഫ്), ആലപ്പുഴ -തലവടി പഞ്ചായത്തിലെ -കോടമ്ബനാടി (യുഡിഎഫ്), കോട്ടയം -വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ മറവൻതുരുത്ത് (എല്‍ഡിഎഫ്), എറണാകുളം -ഏഴിക്കര പഞ്ചായത്തിലെ -വടക്കുംപുറം (എല്‍ഡിഎഫ് ), വടക്കേക്കര പഞ്ചായത്തിലെ മുറവൻ തുരുത്ത് (യുഡിഎഫ്), മൂക്കന്നൂര്‍ പഞ്ചായത്തിലെ കോക്കുന്ന് (സ്വതന്ത്രൻ), പള്ളിപ്പുറത്തെ പഞ്ചായത്ത് വാര്‍ഡ് (എല്‍ഡിഎഫ്), തൃശൂര്‍ -മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം (എല്‍ഡിഎഫ്), പാലക്കാട് -പൂക്കോട്ട്കാവ് പഞ്ചായത്തിലെ താനിക്കുന്ന് (യുഡിഎഫ്), മലപ്പുറം -പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട് (യുഡിഎഫ്), ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് (യുഡിഎഫ്), തുവ്വൂര്‍ പഞ്ചായത്തിലെ അക്കരപ്പുറം (യുഡിഎഫ്), പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (യുഡിഎഫ്), കോഴിക്കോട് -വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് (യുഡിഎഫ്), കണ്ണൂര്‍ -മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് (എല്‍ഡിഎഫ്), ധര്‍മടം പഞ്ചായത്തിലെ പരീക്കടവ് (എല്‍ഡിഎഫ് ).