എസ്.എഫ്.ഐ വിദ്യാഭ്യാസ സമരം: എ.എ. റഹീമും എം. സ്വരാജും കുറ്റക്കാര്‍; ശിക്ഷ ഉച്ചക്ക്
ഉമ്മൻ ചാണ്ടി സര്‍ക്കാറിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസില്‍ എ.എ. റഹീം എം.പിയും മുൻ എം.എല്‍.എ എം. സ്വരാജും കുറ്റക്കാര്‍. ശിക്ഷ ഉച്ചക്ക് വിധിക്കും.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
2010ല്‍ ഉമ്മൻ ചാണ്ടി സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്.എഫ്.ഐ നടത്തിയ നിയമസഭ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ച സംഭവത്തിലാണ് കേസ്. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമ സംഭവത്തില്‍ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.