കേരളത്തിലെ ഏറ്റവും മോശം എം പിയായി മാറുന്ന ആലത്തൂരിലെ രമ്യ ഹരിദാസ്; മറുനാടൻ മലയാളിയുടെ കടുത്ത ആരാധിക???
മലയാളത്തിലെ ചാനലുകൾ നടത്തിയ ലോക്സഭാ ഇലക്ഷന് മൂഡ് ട്രാക്കര്‍ സര്‍വെയില്‍ ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് കനത്ത തിരിച്ചടി. ജനങ്ങൾ വെറുക്കുന്ന ഒരു രാഷ്ട്രീയനേതാവ് എന്ന നിലയിലേക്ക്
ആലത്തൂർ എം പി എത്തിയിരിക്കുകയാണ്. രമ്യ ഹരിദാസിന് മണ്ഡലത്തില്‍ ഇത്തവണ വലിയ വെല്ലുവിളി അതിജീവിക്കേണ്ടി വരും എന്നാണ് സര്‍വേയില്‍ പറയുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ രമ്യാ ഹരിദാസ് എം പിയ്ക്കെതിരെ രേഖപ്പെടുത്തിയത് കടുത്ത അതൃപ്തിയാണ് എന്നാണ് സര്‍വേയിൽ തെളിയുന്നത്.
സര്‍വേയില്‍ പങ്കെടുത്ത എട്ട് ശതമാനം പേര് മാത്രമാണ് രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനത്തിന് അനുകൂല പ്രതികരണം നല്‍കിയിരിക്കുന്നത്. എം പിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് വെറും രണ്ട് ശതമാനം ആളുകളാണ് പറഞ്ഞത്. മികച്ചതെന്ന് ആറ് ശതമാനം പേരും പറഞ്ഞു. 25 ശതമാനം പേര് ശരാശരി എന്നാണ് രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയത്. ഭൂരിഭാഗം പേരും ശരാശരിയിലും താഴെ മാര്‍ക്കാണ് രമ്യക്ക് നൽകിയിരിക്കുന്നത്. രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനം മോശമെന്ന് 35 ശതമാനം പേരും വളരെ മോശമെന്ന് 25 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇങ്ങനെ മൊത്തം 60 ശതമാനം ജനങ്ങളാണ് രമ്യാ ഹരിദാസിന്റെ പ്രവര്‍ത്തനം മോശമെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം അഭിപ്രായമില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 ശതമാനം ജനങ്ങളും രേഖപ്പെടുത്തി. തങ്ങളുടെ സര്‍വേയില്‍ ഒരു എം പിക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ മാര്‍ക്ക് രമ്യ ഹരിദാസിനാണ് എന്നും ചാനൽ പറയുന്നുണ്ട്.
അതേസമയം അടുത്ത തവണ ആലത്തൂര്‍ എല്‍ ഡി എഫ് തിരിച്ചുപിടിക്കും എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 42 ശതമാനം പേര് ആലത്തൂര്‍ 2024 ല്‍ എല്‍ ഡി എഫിനൊപ്പം പോകും എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ യു ഡി എഫ് ജയിക്കും എന്ന് 36 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബി ജെ പിക്ക് ഒമ്ബത് ശതമാനം പേരാണ് വിജയ സാധ്യത കല്പിക്കുന്നത്.
2019 ല്‍ എല്‍ ഡി എഫിന്റെ സിറ്റിംഗ് എം പിയായിരുന്ന പി കെ ബിജുവിനെതിരെ വന്‍ വിജയം നേടിയാണ് രമ്യ ഹരിദാസ് ജയിച്ച് കയറിയത്. 16 ശതമാനം അധികം വോട്ടാണ് ബിജുവിനേക്കാള്‍ കൂടുതല്‍ രമ്യ നേടിയത്. എന്നാല്‍ ആ സാഹചര്യമല്ല അഞ്ച് വര്‍ഷത്തിന് ശേഷം എന്നാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
എം.പിയായതിനു ശേഷം രമ്യയും സ്ഥലം എം.എൽ.എയും ആദ്യമായി നന്ദി പ്രകടിപ്പിക്കാൻ എത്തിയത് ജനങ്ങളുടെ വേദിയിലേക്കല്ല, മറുനാടൻ മലയാളിയുടെ ഓഫീസിലേക്കായിരുന്നു. മറുനാടൻ ഷാജൻ തന്നെ അഭിമാനത്തോടെ പറഞ്ഞതാണ് ഇക്കാര്യം. വ്യക്തിഹത്യയുടേയും മുസ്ലീം വിരുദ്ധതയുടേയും സ്ത്രീവിരുദ്ധതയുടേയും തറവാടായ മറുനാടൻ ആണ് രമ്യ ഹരിദാസിന്റെ പ്രിയപ്പെട്ട മാധ്യമം എങ്കിൽ ഒന്നും പറയാനില്ല. രാഹുൽഗാന്ധിക്കെതിരെ തുടർച്ചയായി അപകീർത്തികരമായ വ്യക്തി അധിക്ഷേപം നടത്തുന്നതും ഇതേ മറുനാടനാണ്. ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനും, ടി.എൻ പ്രതാപനും മറുനാടൻ്റെ വ്യക്തിഹത്യക്ക് എതിരെ കേസുമായി നടക്കുന്നതും രമ്യ ഹരിദാസിന് പ്രശ്നമേയല്ല.
മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി പരിഹസിച്ച് പാട്ടുപാടിയും ആലത്തൂർ എം പി വിവാദം ഉണ്ടാക്കിയിരുന്നു. യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെയായിരുന്നു രമ്യയുടെ പാട്ട്.
‘പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍, ചില്ലു മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നായിരുന്നു രമ്യ അന്ന് പാടിയത്. അടുത്ത പാർലമെന്റ് ഇലക്ഷന് മത്സരിക്കാൻ രമ്യ ഹരിദാസിന് സീറ്റ് കിട്ടുമോ എന്ന് ഉറപ്പില്ല, പക്ഷെ സീറ്റ് കിട്ടിയാൽ തോൽവി ഉറപ്പാക്കുന്ന ആദ്യ കോൺഗ്രസ്സ് സ്ഥാനാർഥി രമ്യ ആയിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.