ഗാസയെ പിളര്‍ത്തി ഭീമൻ റോഡ് നിര്‍മിക്കും; പുതിയ നീക്കവുമായി ഇസ്രായേല്‍
ഗാസയെ രണ്ടായി പിളർത്തി വൻമതിലിനു സമാനമായ ഹൈവേ നിർമിക്കാൻ ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധാനന്തര ഗാസയില്‍ സൈനിക കടന്നുകയറ്റവും പലസ്തീനികളുടെ സഞ്ചാരവും തടയുന്നതും ലക്ഷ്യമിട്ടാണ് തെക്കൻ ഗാസയെയും വടക്കൻ ഗാസയെയും വേർതിരിക്കുന്ന റോഡ് നിർമ്മിക്കാൻ ഇസ്രയേല്‍ ഒരുങ്ങുന്നത്.
ഇസ്രായേല്‍ അതിർത്തിയില്‍ നിന്നാരംഭിച്ച് കടലിലേക്ക് എത്തുന്ന രീതിയിലാണ് റോഡിന്റെ രൂപകല്പന.യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ (ഐ.എസ്.ഡബ്ല്യൂ), ക്രിട്ടിക്കല്‍ ത്രെറ്റ്സ് പ്രൊജക്ട് (സി.ടി.പി) എന്നിവയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വടക്കൻ ഗാസയില്‍ നിന്ന് തെക്കൻ ഗാസയിലേക്കും തിരിച്ചുമുള്ള പലസ്തീനികളുടെ സ്വതന്ത്ര സഞ്ചാരത്തെ ഇത് തടയുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.നീണ്ടകാലത്തെ ആസൂത്രണത്തിന്റെ ഭാഗമാണ് റോഡെന്ന് ഐ.എസ്.ഡബ്ല്യൂ, സി.ടി.പി റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടി.ഗാസ സിറ്റിക്ക് നടുവിലൂടെ നെറ്റ്സാരിം ഇടനാഴി (ഹൈവേ 749) എന്ന പേരിലാണ് ഇടനാഴി നിർമിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. ഇസ്രയേല്‍ സൈനികവിഭാഗമായ റിസർവ് എഞ്ചിനീയറിങ് കോർപ്സിനാണ് ഇതിന്റെ നിർമാണ ചുമതല.