എൻ.ഡി.എയില്‍ ചേര്‍ന്നു; 8 മാസത്തിനിപ്പുറം പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് CBI
എൻ.സി.പി. – അജിത് പവാർ പക്ഷം നേതാവ് പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ. അദ്ദേഹത്തിന് ക്ലീൻചിറ്റ് നല്‍കിയത്. ബി.ജെ.പി. നേതൃത്വം നല്കുന്ന എൻ.ഡി.എ. സഖ്യത്തിനൊപ്പം പ്രഫുല്‍ പട്ടേല്‍ കൈകോർത്ത് എട്ടുമാസങ്ങള്‍ക്കിപ്പുറമാണ് സി.ബി.ഐ. കേസ് അവസാനിപ്പിച്ചത്.
എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് ലയനത്തിന് ശേഷം നാഷണല്‍ ഏവിയേഷൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എൻ.എ.സി.ഐ.എല്‍ വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയതില്‍ അപാകതകളുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. സമർപ്പിച്ച ക്ലോഷർ
റിപ്പോർട്ടില്‍ പറയുന്നു. യു.പി.എ. സർക്കാർ കേന്ദ്രം ഭരിക്കുമ്ബോഴാണ് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം 2017-ലാണ് കേസ് സി.ബി.ഐ. അന്വേഷിക്കാൻ ആരംഭിച്ചത്.
ആവശ്യമായ പൈലറ്റുമാർ പോലും ഇല്ലാതിരിക്കെ 15 ആഡംബര വിമാനങ്ങളാണ് അന്ന് പാട്ടത്തിന് നല്‍കിയത്. യാത്രക്കാർ കുറഞ്ഞിരിക്കുകയും നഷ്ടം നേരിടുകയും ചെയ്യുന്ന സമയത്താണ് എയർ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ നല്‍കിയത്. ഈ ഇടപാട് സ്വകാര്യ കമ്ബനികള്‍ക്ക് സാമ്ബത്തിക നേട്ടവും സർക്കാരിന് വലിയ നഷ്ടവുമുണ്ടാക്കി എന്നായിരുന്നു ആരോപണം.