ലോക്സഭാ തെരഞ്ഞെടുപ്പ്: ഇന്ന് മണ്ഡലതല പര്യടനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി, ആദ്യ പര്യടനം തിരുവനന്തപുരത്ത്
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്ന് മണ്ഡലതല പര്യടനത്തിനു ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം ആരംഭിക്കുന്നത്. മാര്‍ച്ച് 30-ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പ്രചാരണം ഏപ്രില്‍ 22ന് അവസാനിക്കും.
പൗരത്വഭേദഗതി നിയമത്തിനെതിരെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച ബഹുജന റാലികള്‍ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുക. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതിക്കെതിരെ റാലികള്‍ സംഘടിപ്പിച്ചത്.