മൂന്നാം മോദി സര്‍ക്കാര്‍; സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയേക്കും
മൂന്നാം തവണ അധികാരമേല്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്ന നേതാക്കളുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.
ഉഭയകക്ഷി ബന്ധത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ആയിരിക്കും അതിഥികളില്‍ പ്രധാനി.
ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രസിഡൻ്റ് മുയിസു പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാലദ്വീപ് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ചടങ്ങിനായി പ്രസിഡൻ്റ് മുയിസു ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.