ബിജെപി നേതാവ് നല്കിയ അപകീര്‍ത്തി കേസ്: ധ്രുവ് റാഠിക്ക് സമൻസ്
ബിജെപി നേതാവ് സുരേഷ് കരംഷി നഖുവ നല്കിയ അപകീർത്തി കേസില്‍ യൂട്യൂബർ ധ്രുവ് റാഠിക്ക് സമൻസ് അയച്ച് ഡല്‍ഹി കോടതി. സാകേത് കോടതിയിലെ ജില്ലാ ജഡ്ജ് ഗഞ്ജൻ ഗുപ്തയുടേതാണ് നടപടി.
സുരേഷ് കരംഷി നഖുവ ബിജെപി മുംബൈ യൂണിറ്റിന്റെ വാക്താവാണ്. ജൂലായ് ഏഴിന് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോകളിലൊന്നില്‍ ധ്രുവ് റാഠി തന്നെ ‘അക്രമവും അധിക്ഷേപകരവുമായ’ ട്രോള്‍ എന്ന് വിളിച്ചെന്ന് ആരോപിച്ചാണ് സുരേഷ് അപകീർത്തി കേസ് ഫയല്‍ചെയ്തിരിക്കുന്നത്.
ഇടക്കാല വിധി ആവശ്യപ്പെട്ട് സുരേഷ് നല്കിയ ഹർജയില്‍ ധ്രുവ് റാഠിക്കിക്ക് നോട്ടീസ് അയച്ച കോടതി ഓഗസ്റ്റ് ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.