മോഹന്‍ ഭഗവതിന്റെ സുരക്ഷ ഇനി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമം
ആര് എസ് എസ് മേധാവി മോഹന്‍ ഭഗവത് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും തുല്ല്യന്‍.
മോഹന്‍ ഭഗവതിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും തുല്യമായ അഡ്വാന്‍സ് സെക്യൂരിറ്റി ലൈസന് കാറ്റഗറിയിലേക്ക് ഉയര്‍ത്തി.
മോഹന്‍ ഭഗവത് സഞ്ചരിക്കുന്ന വഴികളില്‍ ഇനി മുതല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെലികോപ്റ്ററുകളില്‍ മാത്രമേ യാത്ര അനുവദിക്കൂ. മോഹന്‍ ഭഗവതിന്റെ താമസ സ്ഥലങ്ങളും പൊതുപരിപാടി നടക്കുന്ന വേദികളുമെല്ലാം ഇനി വന്‍ സുരക്ഷാ വലയത്തിലായിരിക്കും.
ബി ജെ പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോഹന്‍ ഭഗവതിന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സി ഐ എസ് എഫിനാണ് നിലവില്‍ സുരക്ഷാ ചുമതല.