സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ വരുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Posted On September 28, 2024
0
276 Views
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 28 മുതല്‍ ഒക്ടോബർ 1 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.













