അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയിൽ നിയമങ്ങൾ കടുപ്പിച്ചു ചൈന
സംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിയമങ്ങള്‍ ചൈന കടുപ്പിച്ചതോടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ്, സോളാര്‍, ഇലക്ട്രിക് വാഹന കമ്ബനികള്‍ പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍റ്റുകൾ സൂചിപ്പിക്കുന്നു
സാമ്ബത്തിക രംഗത്തെ ഗവേഷക സ്ഥാപനമായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ്ആണ് റിപ്പോര്‍ട്ടിന് പിന്നില്‍. ചൈനീസ് നിക്ഷേപത്തിലും വീസാ നിയമങ്ങളിലും ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത് . ഇന്ത്യക്കെതിരെയുള്ള നിയന്ത്രണം ചൈന പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് G.T.R.I സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു. ഇല്ലെങ്കില്‍ ചൈനയിലെ ഉത്പാദക രംഗത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ചൈനീസ് നിയന്ത്രണം ഇന്ത്യന്‍ വ്യവസായങ്ങളെ ബാധിച്ചേക്കുമെന്നാണ് G.T.R.Iയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ പല വ്യവസായങ്ങളും ചൈനയില്‍ നിന്നുള്ള യന്ത്രങ്ങളെയും അസംസ്കൃത വസ്തുക്കളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 98.5 ബില്യന്‍ അമേരിക്കന്‍ ഡോളറായിരുന്നു ചൈനയില്‍ നിന്നുള്ള ഇറക്കുമതി. തൊട്ടടുത്ത വര്‍ഷം ഇത് 101.73 ബില്യന്‍ ഡോളറായി വര്‍ധിച്ചു. എന്നാല്‍ ഇന്ത്യക്കെതിരെ കയറ്റുമതി നിയമങ്ങള്‍ കടുപ്പിച്ചത് ചൈനക്ക് തന്നെ പണിയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് .കയറ്റുമതി സാധ്യമാകാതെ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നത് ചൈനീസ് ഉത്പാദക മേഖലക്ക് തിരിച്ചടിയാകുമെന്നതാന് ഇതിനടിസ്ഥാനമായി അവർ പറയുന്നത്.
ഇ.വി, സോളാര്‍ പാനല്‍, ഇലക്ട്രോണിക്സ് രംഗത്തെ ഉയര്‍ന്ന ഗുണമേന്മയുള്ള കംപോണന്റുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ജപ്പാന്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. ഇത് ചൈനയെ കൂടുതല്‍ ആശ്രയിക്കുന്നത് കുറക്കുമെന്നും ശക്തമായ വിതരണ ശൃംഖല സ്ഥാപിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020ലാണ് ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് നേരിട്ടുള്ള നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയല്‍രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് മുമ്ബ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടിയിരിക്കണമെന്നാണ് ചട്ടം. ടിക് ടോക് അടക്കമുള്ള ചില ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
നിരോധനം ഇവക്ക്
സോളാര്‍ സെല്ലുകള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗാലിയം, ജെര്‍മേനിയം എന്നിവയുടെ കയറ്റുമതിയില്‍ 2023 മുതലാണ് ചൈന നിയന്ത്രണം കൊണ്ടുവന്നത് . സെമി കണ്ടക്ടറുകളുടെ ഉത്പാദനത്തിന് സഹായകമായതും പ്രതിരോധ രംഗത്ത് ആവശ്യമായതുമായ ആന്റിമണി കയറ്റുമതി ചെയ്യുന്നത് 2024 ഡിസംബറിലും ചൈന നിരോധിച്ചു. 140 ചൈനീസ് കമ്ബനികളെ നിരോധിച്ചതും അതൃപ്തിക്ക് കാരണമായി. ഇ.വി ബാറ്ററി നിര്‍മാണത്തിന് ആവശ്യമായ ലിഥിയം കൂടി 2025ല്‍ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ചേര്‍ക്കുമെന്ന് 2025 ജനുവരിയില്‍ ചൈന വ്യക്തമാക്കിയിരുന്നു.