ഇന്ത്യ ഇനി യുദ്ധത്തിന് വന്നാൽ പാകിസ്ഥാനൊപ്പം സൗദിയും ഇറങ്ങും: അറബ് – ഇസ്ലാമിക് രാജ്യങ്ങളുമായി കൈകോർക്കുന്ന പാകിസ്ഥാൻ എന്ന തീവ്രവാദ രാഷ്ട്രം

ഇന്ത്യ ഇനിയൊരു യുദ്ധം പ്രഖ്യാപിച്ചാൽ പാകിസ്ഥാനൊപ്പം സൗദി അറേബ്യ പ്രതിരോധിക്കുമെന്ന് പറയുകയാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനും സൗദിയും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാന കരാർ സംബന്ധിച്ച് വിശദീകരണം നടത്തുകയായിരുന്ന് ക്വാജാ.
നാറ്റോ കരാറിലെ ആർട്ടിക്കിൾ 5 ‘കൂട്ടായ പ്രതിരോധം’ എന്നതിന് സമാനമാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാർ. അതിൽ അംഗ രാജ്യത്തിനെതിരായ ആക്രമണം എല്ലാ രാജ്യങ്ങൾക്കും എതിരായ ആക്രമണമാണെന്ന് കണക്കിലെടുക്കും എന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയ്ക്കെതിരെയോ പാകിസ്ഥാനെതിരെയോ ആക്രമണം ഉണ്ടായാൽ, ഞങ്ങൾ സംയുക്തമായി അതിനെ പ്രതിരോധിക്കും. ഈ കരാർ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അംഗ രാജ്യത്തിന് ഭീഷണിയുണ്ടെങ്കിൽ, തീർച്ചയായും ഈ ക്രമീകരണം പ്രാബല്യത്തിൽ വരും. പാകിസ്ഥാന്റെ ആണവായുധങ്ങളും സൗദി അറേബ്യയുടെ ഉപയോഗത്തിന് വിട്ടുകൊടുക്കും.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശന സമയത്താണ് ഈ പ്രതിരോധ കരാർ ഒപ്പുവച്ചത്. അറബ് രാഷ്ട്രങ്ങളുടെ സഖ്യവും സാമ്പത്തിക പിന്തുണയും, ഒപ്പം ഇന്ത്യയെ ആക്രമിക്കാനുള്ള സഹായവുമാണ് ഈ കരാറിലൂടെ പാകിസ്ഥാൻ്റെ നേട്ടം. വിശാലമായ അറബ് സഖ്യത്തിനുള്ള വാതിലുകൾ അടച്ചിട്ടില്ലെന്നും എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും, പ്രത്യേകിച്ച് മുസ്ലീം ജനതയുടെയും മൗലികാവകാശം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
സൗദി സൈനികരെ പരിശീലിപ്പിക്കാനും സാങ്കേതികമായ ഉപദേശം നൽകാനുമായി 1967 മുതൽ ഇതിനകം ഏതാണ്ട് എണ്ണായിരത്തോളം പാക്ക് സൈനികോദ്യോഗസ്ഥർ സൗദിയിൽ പോയിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. പാക്കിസ്ഥാന്റെ കൈവശമില്ലാത്ത അത്യാധുനിക ആയുധങ്ങളിൽ പലതിലും അവർ അവിടെവച്ചു പരിചയം നേടിയിട്ടുണ്ടെന്നാണ് അറിയുന്നത്.
നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ഇടപെടൽ പ്രത്യേകം എടുത്തു പറയേണ്ടതുമുണ്ട്. കഴിഞ്ഞ 11 കൊല്ലത്തിൽ 3 തവണയാണ് അദ്ദേഹം സൗദി അറേബ്യ സന്ദർശിച്ചത്. എങ്കിലുമിപ്പോൾ ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന നാളുകളാണ് തിരിച്ച് വന്നിരിക്കുന്നത്.
മാസങ്ങളായി ചർച്ച ചെയ്തുവരികയാണെന്ന് ഇരുരാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടാഴ്ച മുൻപു ഖത്തറിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണമാണു പെട്ടെന്നിങ്ങനെയൊരു ഉടമ്പടിക്കു കാരണമായതെന്നാണു കരുതുന്നത്. അമേരിക്കയുടെ സൈനിക സാന്നിധ്യമുള്ള രാജ്യങ്ങളാണ് ഖത്തറും സൗദിയും. രണ്ടു രാജ്യത്തും ആയിരക്കണക്കിന് അമേരിക്കൻ സൈനികരും ഒട്ടേറെ സൈനികത്താവളങ്ങളുമുണ്ട്.
എന്നിട്ടും ഖത്തറിനെതിരായ ആക്രമണം തടയാൻ അമേരിക്ക തയാറായില്ല. അതുകൊണ്ട് തന്നെയാണ് ഇസ്ലാമിക ലോകത്തെ ആണവശക്തിയായ പാക്കിസ്ഥാനുമായി ഇപ്പോൾ ഒരു ഉടമ്പടിക്ക് സൗദി തയ്യാറായത്. 3 മാസം മുൻപ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയിൽ നിന്നേറ്റ പ്രഹരമായിരിക്കാം പാക്കിസ്ഥാനെ ഇതിനു പ്രേരിപ്പിച്ചത്. ചൈന പാകിസ്താന് സൈനികസാങ്കേതികസഹായം നൽകിയെങ്കിലും, ഇന്ത്യൻ ആക്രമണം തടയാൻ ചൈനയ്ക്കായിരുന്നില്ല.
ഇറാനും ഇറാഖുമൊഴികെയുള്ള മിക്ക പശ്ചിമേഷ്യൻ ഇസ്ലാമിക രാജ്യങ്ങളും ഇസ്രയേലിന്റെ കടന്നാക്രമണങ്ങളിൽനിന്നു രക്ഷനേടാൻ ഇസ്രയേലിന്റെ സുഹൃത്തായ അമേരിക്കയുമായി സൗഹൃദം പുലർത്തുന്ന നയമാണു സ്വീകരിച്ചുപോന്നിരുന്നത്. എന്നാലിപ്പോൾ അമേരിക്കയുമായുള്ള സൗഹൃദം ഇസ്രയേലിനെതിരെ ഒരു സുരക്ഷാഗാരന്റിയല്ല എന്ന് ബോധ്യം വന്നതോടെയാണ് പുതിയ ഉടമ്പടികൾ ഉണ്ടാകുന്നത്.
വ്യാപാര മേഖലയിലടക്കം ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് സൗദി അറേബ്യ. വ്യാപാര മേഖലയിൽ ഇന്ത്യയുെട രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. സൗദിയുടെ അഞ്ചാമത്തെ വലിയ ട്രേഡ് പാർട്ണറാണ് ഇന്ത്യ. എങ്കിലും ഈ പ്രതിരോധ ഉടമ്പടി ഇന്ത്യയ്ക്ക് തലവേദനയായി മാറുകയാണ്. ഇന്ത്യയും സൗദിയും കാലങ്ങളായി വ്യാപാര മേഖലയിലടക്കം മികച്ച ബന്ധം തുടർന്നു പോരുന്ന രാജ്യങ്ങളാണ്. സൗദിയുമായുള്ള കരാറിലൂടെ ഇന്ത്യയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യം കൂടി പാകിസ്ഥാനുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂർ പോലെയുള്ള ആക്രമണത്തിന് ഭാവിയിൽ ഇന്ത്യ തയ്യാറായാൽ പോലും കൂടുതൽ കരുതലോടെ മാത്രമേ നീങ്ങുകയുള്ളൂ എന്നും പാകിസ്ഥാൻ കണക്കു കൂട്ടുന്നു. കാരണം ഇന്ത്യയുടെ വലിയൊരു വ്യാപാര പങ്കാളിയെ പെട്ടെന്ന് പിണക്കാൻ ഇന്ത്യയും തയ്യാറാവില്ല എന്നാണ് വിലയിരുത്തുന്നത്.
മറ്റ് അറബ് രാജ്യങ്ങളുമായും പാകിസ്ഥാൻ കരാറിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും പാക് പ്രതിരോധ മന്ത്രി ക്വാജ അസീസ് പറയുന്നുണ്ട്. അറബ്-മുസ്ലീം രാജ്യങ്ങളുടെ പ്രതിരോധ സഖ്യം രൂപീകരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അസീസ് പറഞ്ഞു.
ഇന്ത്യയുമായി സൗഹൃദത്തിൽ നിൽക്കുന്നവരാണ് ഒട്ടുമിക്ക അറബ് രാജ്യങ്ങളും. മതം മാത്രം നോക്കി പാകിസ്താനുമായി കൈകോർത്താൽ അത് ദോഷം ചെയ്യുന്നത് അറബ് രാജ്യങ്ങൾക്ക് തന്നെയായിരിക്കും. അങ്ങേയറ്റം സംസ്കാര ശൂന്യരും തീവ്രവാദം വളർത്തുന്നവരുമാണ് പാകിസ്ഥാൻ എന്ന രാജ്യം. പണം കിട്ടുമെന്ന് കരുതി, അറബ് രാജ്യങ്ങളെ കൂട്ടുപിടിച്ച്, ഇതേ നയങ്ങൾ പിന്തുടർന്നാൽ ഇന്ത്യ മാത്രമല്ല അവർക്കെതിരെ തിരിയുക. ലോകരാജ്യങ്ങളിൽ പലരും ഈ സഖ്യത്തിന് എതിരായി രംഗത്ത് വരും.