രാഹുൽ മാങ്കൂട്ടത്തിൽ വിഷയമല്ല തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം
രാഹുൽ മാങ്കൂട്ടത്തിൽ വിഷയമല്ല വരൻ പോകുന്ന തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. രാഹുലിനെതിരെ കേസെടുക്കുന്നതിന് മുമ്പ് കോൺഗ്രസ് നടപടിയെടുത്തു. കോൺഗ്രസ് സംരക്ഷണത്തിനില്ല. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. കോൺഗ്രസ് ധാർമികതയുടെ വഴിക്ക് നീങ്ങും. അമ്പലം വിഴുങ്ങികളാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒറ്റത്തവണ തട്ടിപ്പ് അല്ല ശബരിമലയിൽ നടന്നതെന്നും ബലറാം പറഞ്ഞു.
അതിജീവിതയ്ക്ക് എതിരായ സൈബർ ആക്രമണത്തെ പിന്തുണയ്ക്കുന്നില്ല. ഇത്തരം വിഷയങ്ങളിൽ നിയമപോരാട്ടം നടത്തുന്നവർക്ക് ഒപ്പം. സൈബർ ആക്രമണം നടത്തുന്നവർ KPCC യുടെ ഡിജിറ്റൽ മീഡിയ വിങ്ങിൽ ഉള്ളവർ അല്ലെന്നും ബൽറാം വ്യക്തമാക്കി.













