മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് DGCA
Posted On January 28, 2026
0
14 Views
എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ബാരമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണതായാണ് വിവരം. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണമായും കത്തി നശിച്ചു.
അജിത് പവാറുൾപ്പെടെ 4 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസികൾ സ്ഥിരീകരിക്കുന്നുണ്ട്.













