സ്വർണവിലയിൽ വീണ്ടും വർധന; പവന് 640 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്നലെ രണ്ട് തവണ മാറ്റമുണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വർധന രേഖപ്പെടുത്തുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,135 രൂപയും എട്ടു ഗ്രാം വരുന്ന ഒരു പവന് 1,13,080 രൂപയുമായി നിരക്ക് ഉയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്.
മറ്റു വിഭാഗം സ്വർണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 11,615 രൂപയിലെത്തി. എട്ടു ഗ്രാമിന് 92,920 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് 50 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 9,045 രൂപയും പവന് 72,360 രൂപയുമായി. ഒൻപതു കാരറ്റ് സ്വർണത്തിന് 35 രൂപ വർധിച്ച് ഗ്രാമിന് 5,835 രൂപയും പവന് 46,680 രൂപയുമായി മാറി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 250 രൂപയിലെത്തിയ വെള്ളി നിരക്ക് ഇന്നും അതേപടി തുടരുകയാണ്. 10 ഗ്രാം വെള്ളിക്ക് 2,500 രൂപയാണ് വിപണിവില.













