സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1840 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 1840 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 1,10,120 രൂപയിലെത്തി. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്ചത്തെ വിലയിൽ നിന്ന് വലിയ മാറ്റമാണ് തിങ്കളാഴ്ച വിപണിയിൽ ഉണ്ടായത്. ഞായറാഴ്ചയും ശനിയാഴ്ചത്തെ വില തന്നെയായിരുന്നു വിപണിയിൽ. വെള്ളിയാഴ്ച സ്വർണവിലയിൽ വർധന ഉണ്ടായതിന് പിന്നാലെയാണ് ശനിയാഴ്ച വിപണിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.
22 കാരറ്റിന് പുറമെ മറ്റു വിഭാഗം സ്വർണത്തിനും ഇന്ന് വലിയ തോതിൽ വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 11,310 രൂപയിലെത്തി. എട്ട് ഗ്രാമിന് 90,480 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് 145 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 8,810 രൂപയും പവന് 70,480 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് 95 രൂപ കുറഞ്ഞ് ഗ്രാമിന് 5,680 രൂപയും പവന് 45,440 രൂപയുമായി മാറി.













