പറയാനുള്ളത് പറയുമെന്ന് പി സി ജോര്‍ജ്
നിയമം പാലിച്ചുകൊണ്ട് തനിക്ക് പറയാനുള്ളത് പറയുമെന്ന് പി സി ജോര്‍ജ്. പൗരനെന്ന നിലയില്‍ കോടതി നിര്‍ദേശം പാലിക്കാന്‍ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രിയോട് പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയുമെന്നും ജോര്‍ജ് വ്യക്തമാക്കി. ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല. ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയതായി അറിയില്ല. ഒരു മതത്തേയും താന്‍ വിമര്‍ശിക്കാനില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കി. കേരളത്തില്‍ കള്ളക്കടത്തു സംഘങ്ങള്‍ക്കും കൊള്ളക്കാര്‍ക്കും ജീവിക്കാമെന്നും സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും ജോര്‍ജ് പറഞ്ഞു.
ജയില്‍ അഡൈ്വസറി കമ്മിറ്റി കഴിഞ്ഞ അഞ്ച് വര്‍ഷമായി കൂടുന്നില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. ജയിലില്‍ തനിക്ക് കാണാന്‍ കഴിഞ്ഞത് സങ്കടകരമായ കാഴ്ച്ചകളാണെന്നും ജോര്‍ജ് പറഞ്ഞു. റിമാന്‍ഡ് ചെയ്യപ്പെട്ട ജോര്‍ജ് ഒരു ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.
അനന്തപുരി വിദ്വേഷപ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് ജാമ്യം റദ്ദാക്കി റിമാന്‍ഡിലായ പി സി ജോര്‍ജിന് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെ ജയില്‍ മോചിതനായി പിസി ജോര്‍ജിന് വലിയ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്.
Content Highlight: PC George will comment, following rules.