സംസ്ഥാനത്ത് കനത്ത ചൂടിന് ശമനമില്ല. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഈ ജില്ലകളിലെ മലയോര പ്രദേശങ്ങളിലൊഴികെ ചൂടും അസ്വസ്ഥവുമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടങ്ങലില്‍ സാധാരണയുള്ളതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. […]