ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ അടിയന്തര ഇടപെടലുമായി ഹൈക്കോടതി. ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ പരിശോധിക്കാന്‍ കളക്ടര്‍മാരോട് നിര്‍ദേശം നല്കി. റോഡിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. അടിയന്തരമായി അറ്റകുറ്റപ്പണിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തണം കൂടാതെ നിലവാരം പരിശോധിക്കാനും കോടതി നിര്‍ദേശം നല്കി. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് അമിക്കസ്ക്യൂറി വഴി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം […]









