തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബറില്‍ നടത്തും. 2022ലെ ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനമായി. സാംസ്കാരികമന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ 2020, 2021 വര്‍ഷങ്ങളില്‍ മേള ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നടത്തിയത്. ഇതിനായി ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി […]









