അർപ്പിത മുഖർജിയുടെ മറ്റൊരു ഫ്ലാറ്റിലും റെയ്ഡ് 16 കോടി രൂപ ചാക്കിൽ കെട്ടിയ നിലയിൽ; സ്വർണക്കട്ടിയും ആഭരണങ്ങളും വേറെ
പശ്ചിമബംഗാളിൽ അധ്യാപകനിയമന കുംഭകോണത്തിൽ അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിതാ മുഖർജിയുടെ ബെൽഘാരിയയിലെ ഫ്ളാറ്റിലും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ബുധനാഴ്ച നടത്തിയ പരിശോധനയിൽ കൂടുതൽ പണം പിടിച്ചു. പൂട്ട് പൊളിച്ചുകടന്നാണ് ഈ ഫ്ളാറ്റിൽ പരിശോധന നടത്തിയത്. ഒരു ഷെൽഫിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. 15 കോടിയിലേറെ രൂപ വരുമെന്ന് അധികൃതർ […]












