സിൽവർലൈൻ നല്ല പദ്ധതിയായിരുന്നു പക്ഷേ അത് ശരിയായി നടപ്പിലാക്കേണ്ടിയിരുന്നുവെന്നും ഹൈക്കോടതി. ആരും പദ്ധതിക്കെതിരല്ല. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠനംപോലും മറ്റൊരു ആഘാതമായി മാറിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കെ-റെയിൽ എന്നെഴുതിയ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് ചോദ്യംചെയ്ത് നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സാമൂഹികാഘാത പഠനവും സർവേയും ഏതുഘട്ടത്തിലെത്തിയെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം […]












