പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ആമയൂർ സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പട്ടാമ്പി പാലത്തിൽ നിന്നും രേഷ്മ പുഴയിലേക്ക് ചാടിയത്. ആരും യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നില്ല. എന്നാൽ പാലത്തിന് സമീപം ബാഗും ചെരുപ്പും ഷാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഇതുവഴി പോയവർ […]












