വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തിരുവനന്തപുരത്ത് ബൈപ്പാസ് നിർമാണം നിരീക്ഷിക്കാനെത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരക്കുള്ള ലോകകാര്യങ്ങള്‍ നോക്കേണ്ട കേന്ദ്രമന്ത്രി, കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ കാണാന്‍ വന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏല്പിച്ചുവെന്നാണ് കേള്‍ക്കുന്നത്. ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ടെന്നും […]











