താനൂര്‍ ബോട്ടപകടം; ബോട്ടുടമ നാസര്‍ ഒളിവില്‍, നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു
താനൂര്‍ ബോട്ടപകടത്തിനു പിന്നാലെ ബോട്ടുടമ നാസര്‍ ഒളിവില്‍. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. മീന്‍പിടിത്ത ബോട്ട് രൂപം മാറ്റിയാണ് സര്‍വീസ് നടത്തിയതെന്ന് സൂചനയുണ്ട്. വിനോദ സഞ്ചാരികളെ കൊണ്ടുപോകാന്‍ ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നരഹത്യക്ക് കേസെടുത്തത്. താനൂര്‍ പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഇയാളുടെ വീട്. ഏറെക്കാലം വിദേശത്തായിരുന്ന നാസര്‍ മടങ്ങിയെത്തിയതിനു ശേഷമാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്. […]