രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവം ആസൂത്രിതമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായി ഉമ്മൻചാണ്ടി. കൃത്യമായ ആസൂത്രത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ ഇടപെടലിലും സംശയമുണ്ട്. അത്രമാത്രം നിസംഗമായിരുന്നു അവരുടെ നീക്കം. മുഖ്യമന്ത്രിയും പാർട്ടിയും പാർട്ടി സെക്രട്ടേറിയേറ്റും ജനറൽ സെക്രട്ടറിയുമൊക്കെ എസ് എഫ് ഐ […]









