കട്ടപ്പന വെള്ളയാംകുടിയില്‍ ട്രാന്‍സ്ഫോര്‍മറിന് മേല്‍ ബൈക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ യുവാവിനെതിരെ കര്‍ശന നടപടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. എഎംവിഐക്കാണ് അന്വേഷണച്ചുമതല. ഉടന്‍ തന്നെ ഇടുക്കി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. സംഭവത്തില്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചു. […]









