പുല്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്; റിമാന്‍ഡിലായ കെ.കെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
വയനാട് പുല്പള്ളി ബാങ്ക് വായ്പാ തട്ടിപ്പില്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ട കെ കെ ഏബ്രഹാം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. നിരപരാധിത്വം തെളിയിക്കും വരെ മാറി നില്‍ക്കുകയാണെന്ന് കെ. സുധാകരന് അയച്ച കത്തില്‍ കെ കെ ഏബ്രഹാം വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ ഇയാള്‍ […]