പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്; വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിതയായ നടി സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍. വിചാരണക്കോടതി ജഡ്ജിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്നും അത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ നടി ചൂണ്ടിക്കാട്ടി. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണ്. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ഫോണ്‍ […]