വയനാട് വൈത്തിരിയില്‍ രാവിലെ ആറരയോടെ നടന്ന വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശികളാണ് മരിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. […]







