കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ ലേലത്തിനൊപ്പം പൊതുലേലവും നടത്താനൊരുങ്ങി എക്സൈസ് വകുപ്പ്
അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ വാങ്ങാൻ ആളുകള്‍ കുറവായതോടെ വാഹനങ്ങളുടെ ഓണ്‍ലൈൻ ലേലത്തിനൊപ്പം പൊതുലേലവും നടത്താനൊരുങ്ങി എക്സൈസ് വകുപ്പ്. കേന്ദ്രസർക്കാരിനുകീഴിലുള്ള മെറ്റല്‍ സ്ക്രാപ് ട്രേഡ് കോർപറേഷൻ വഴി ഇ-ലേലത്തില്‍ വിറ്റുപോകാത്ത വാഹനങ്ങളാണ് പൊതുലേലത്തില്‍ വെക്കുക. വാഹനങ്ങള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് നടപടി. കേസുകളില്‍ പിടിച്ച വാഹനങ്ങളായതിനാല്‍ മറ്റ് ലേലങ്ങളെ അപേക്ഷിച്ച് ആളുകള്‍ പങ്കെടുക്കുന്നതിലും കുറവുണ്ട്. […]